2014 ജനുവരി 26, ഞായറാഴ്‌ച

കവിത കെ മുരളീധരൻ


കുരു

കരുതിയിരിക്കാം
പലപാടും ശിഖരങ്ങള്‍

ഒരു കൊട്ടയിലുമൊതുങ്ങാ
പഴങ്ങള്‍

ശൂന്യതയുടെ നെഗിളിപ്പിലേയ്ക്ക്
പടരും പച്ച

പൂക്കാലങ്ങള്‍ക്കായ് കാത്തു വെച്ച
മണങ്ങള്‍

മണ്ണിനെ ഇറുകി പുണരും
വേരുകള്‍

ശവത്തിന്നാളിപ്പടരാന്‍
വിറകുകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ