ചരിത്ര സത്യം
മണ്ണടരുമ്പോള്
ലോഹപ്പക്ഷിയുടെ
കറുത്തപെട്ടിപോലെ
കല്ലുളി ചാട്ടുളി
ചട്ടികളെല്ലുകള്
സ്വര്ണ്ണക്കാശുകള്.
തുരന്നു തുരന്നു പോകുമ്പോള്‍
കടപുഴകിയൊലിച്ച വന്മരം
കടലാഴകക്കകള്
നഗരത്തിന്മേല് നഗരങ്ങള്‍
ചരിത്രത്തിന്നടരുകളടരുമ്പോള്
തിരുവെഴുത്തുകള്‍ മായുന്നു.
കല്ലും മുള്ളും നിറഞ്ഞ്
നെല്ലും പതിരും കലര്‍ന്ന്
എല്ലാം കുഴമറിയുമ്പോള്‍
ചേറ്റി തെള്ളിയെടുക്കാം
ഒരു പിടി.