2012 മേയ് 24, വ്യാഴാഴ്‌ച

poem k muraleedharan

പാടത്തെ കുപ്പികള്‍


ലോഡ്ജിനോടു ചേര്‍ന്ന പാടം
അതു നിറയെ പച്ചപ്പുല്ലുകള്‍
അതിനോടു പിണങ്ങിയുണങ്ങി
ഒരു മരമെന്തോ ധ്യാനിക്കുന്നു.

അതിനോരം ചെറുവെള്ളത്താള്
അതിനരുകില്‍ വെള്ളക്കൊറ്റി
അതിനപ്രം പോത്തും കുട്ടീം.

അതി നിശിത സൂര്യനെ നോക്കി
ഒരു കിളി വെറുതേ ചില ചില
ചില്‍ ചില്‍.

പാടത്തെ കുപ്പികള്‍ വെറുതേ
ചിമിഴായി നിറഞ്ഞു കനച്ചു.